By Hafiz Hasan Basari Ahsani (Khatheeb: Pathanapuram Mahallu Juma Masjid)
രണ്ട് മര്‍ഹല (ഏകദേശം 132 കിലോമീറ്റര്‍) ദൂരത്തേക്ക് യാത്ര പൊകുന്നവര്‍ക്ക് അനുവദിക്കപ്പെട്ട ഇളവുകളാണ് ജം'ഉം ഖസ്റും. നാല് റകഅത്തുള്ള നിസ്കാരം രണ്ടാക്കി ചുരുക്കുന്നതിന് ഖസ്ര് എന്നു ളുഹ്റ്+അസ്റ് നിസ്കാരങ്ങളും മഗ്രിബ്+ഇശാഅ് നിസ്കാരങ്ങളും രണ്ടാലൊരു നിസ്കാര സമയത്ത് നിസ്കരിക്കുന്നതിന് ജം'അ് എന്നും പറയുന്നു. ജം'ഉം ഖസ്റും ഒരുമിച്ച് ചെയ്യാവുന്നതാണ്.
ഖസ്റില്‍ ശ്രദ്ധിക്കേണ്ടവ:
- ഖസ്റാക്കി നിസ്കരിക്കുന്നു എന്ന് നിയ്യത്ത് വെക്കുക. (നിയ്യത്ത് മറന്നാല്‍ പൂര്‍ണ്ണമായി നിസ്കരിക്കേണ്ടി വരും)
- പൂര്‍ണ്ണമായി നിസ്കരിക്കുന്നവരോട് തുടരുത്.
മുന്തിച്ചു ജം'അ് ആക്കല്‍
ളുഹ്റ്, അസ്റ് എന്നിവ ളുഹ്റിന്റെ സമയത്തും മഗ്രിബ്, ഇശാഅ് എന്നിവ മഗ്രിബിന്റെ സമയത്തും നിര്'വ്വഹിക്കുന്നതിനാണ് മുന്തിച്ച് ജം'അ് ആക്കല്‍ എന്ന് പറയുന്നത്.നിബന്ധനകള്‍
- ആദ്യ നിസ്കാരത്തിനിടയില്‍ തൊട്ടടുത്ത നിസ്കാരത്തെ ഇതിലേക്ക് മുന്തിച്ച് ജം'അ് ആക്കുന്നു എന്ന് കരുതുക. (ഉദാ: അസ്വറിനെ ളുഹ്റിലേക്ക് മുന്തിച്ചു ജം'അ് ആക്കുമ്പോള്‍ ളുഹ്റിന്റെ തക്ബീറിനേയും സലാം വീട്ടുന്നതിന്റേയും ഇടയില്‍ 'അസ്വ്റിനെ മുന്തിച്ചു ജം'അ് ആക്കുന്നു എന്ന് കരുതുക.) നിയ്യത്ത് മറന്നാല്‍ അസ്വ്റിനെ അതിന്റെ സമയത്തു തന്നെ നിര്'വഹിക്കേണ്ടിവരും; ജം'അ് പാടില്ല.
- ക്രമവും തുടര്‍ച്ചയും പാലിക്കുക (ഉദാ: ആദ്യം ളുഹ്റ് നിസ്കരിച്ച ഉടനെ തന്നെ ഇഖാമത്ത് കൊടുത്ത് അസ്വ'റും നിസ്കരിക്കുക. ളുഹ്റിന് ശേഷമുള്ള ദിക്റ് അസ്വറ് നിസ്കരിച്ച ശേഷം ചൊല്ലാം.)
പിന്തിച്ച് ജം'അ് ആക്കല്‍
ളുഹ്റ്, അസ്വറ് എന്നിവ അസ്വറിന്റെ സമയത്തും മഗ്രിബ്, ഇശാഅ് എന്നിവ ഇശാഅ് ന്റെ സമയത്തും നിര്'വ്വഹിക്കുന്നതിനാണ് പിന്തിച്ച് ജം'അ് ആക്കല്‍ എന്ന് പറയുന്നത്.ശ്രദ്ധിക്കേണ്ടത്:
ആദ്യ നിസ്കാരം ഖളാഅ് ആവുന്നതിന്റെ മുമ്പ് ഇതിനെ രണ്ടാം നിസ്കാരത്തിലേക്ക് പിന്തിച്ച് ജം'അ് ആക്കുന്നു എന്ന് കരുതുക. (ഉദാ:മഗ്രിബിന്റെ സമയത്ത് ഇങ്ങിനെ കരുതുക: മഗ്'രിബിനെ ഇശാഅ് ലേക്ക് പിന്തിച്ചു ജം'അ് ആക്കുന്നു) നിയ്യത്ത് മറന്നാല്‍ നിസ്കാരം ഖളാഅ് ആകുന്നതാണ്.ജം'ഉം ഖസ്റും ഒരുമിച്ചു നിസ്കരിക്കുന്ന രൂപം
- പിന്തിച്ച് ജം'ഉം ഖസ്റും ആക്കല്‍ ഉദാഹരണം: ളുഹ്റിനെ അസ്വ്'റിലേക്ക് പിന്തിച്ചു ജം'അ് ആക്കുന്ന യാത്രക്കാരന് ളുഹ്റിന്റെ സമയത്ത് 'ളുഹ്റിനെ പിന്തിച്ചു ജം'അ് ആക്കുന്നു' എന്ന് കരുതി അസ്വറിന്റെ സമയമായ ശേഷം ആദ്യം ളുഹ്റ് നിസ്കരിക്കുന്നു. (നിയ്യത്ത്: ളുഹ്റ് എന്ന ഫര്‍ള് നിസ്കാരം അസ്വറിലേക്ക് ജം'ഉം ഖസ്റും ആക്കി രണ്ട് റകഅത്ത് ഖിബ്'ലക്ക് മുന്നിട്ട് അല്ലാഹുതആലാക്ക് വേണ്ടി നിസ്കരിക്കുന്നു) രണ്ട് റകഅത്ത് ളുഹ്റ് നിസ്കരിച്ച ഉടനെ ഇഖാമത്ത് മാത്രം കൊടുത്ത് 'അസ്വറ് എന്ന ഫര്‍ള് നിസ്കാരം ഖസ്റ് ആക്കി രണ്ട് റകഅത്ത് ഖിബ്'ലക്ക് മുന്നിട്ട് അല്ലാഹുതആലാക്ക് വേണ്ടി നിസ്കരിക്കുന്നു' എന്ന നിയ്യത്ത് വെച്ച് അസ്വറും നിസ്കരിക്കുക.
- മുന്തിച്ച് ജം'ഉം ഖസ്റും ആക്കല്‍ ഉദാഹരണം: ഇശാഅ്നെ മഗ്'രിബിലേക്ക് മുന്തിച്ച് ജം'അ് ആക്കുന്ന യാത്രക്കാരന് ആദ്യം മഗ്'രിബ് സാധാരണ പൊലെ നിയ്യത്ത് വെച്ച് മൂന്ന് റകഅത്ത് തന്നെ നിസ്കരിക്കുക(മഗ്'രിബ് ഖസ്റ് ആക്കാന്‍ പറ്റില്ല). നിസ്കാരം ആരംഭിച്ച ഉടനെ തന്നെ 'ഇശാഅ്നെ മുന്തിച്ച് ജം'അ് ആക്കുന്നു' എന്ന് കരുതുക; പറയരുത് (ഈ നിയ്യത്ത് സലാം വീട്ടുന്നതിന്റെ മുമ്പ് എപ്പോഴുമാകാം)മഗ്'രിബ് നിസ്കരിച്ച ഉടനെ ഇഖാമത്ത് മാത്രം കൊടുത്ത് 'ഇശാഅ് എന്ന ഫര്‍ള് നിസ്കാരം മുന്തിച്ചു ജം'അ് ആക്കി, ഖസ്റ് ആക്കി രണ്ട് റകഅത്ത് ഖിബ്'ലക്ക് മുന്നിട്ട് അല്ലാഹുതആലാക്ക് വേണ്ടി നിസ്കരിക്കുന്നു' എന്ന നിയ്യത്ത് വെച്ച് ഇശാഉം നിസ്കരിക്കുക.
അനുബന്ധം:
- ജുമു'അ കിട്ടാന്‍ സാധ്യത ഇല്ലെങ്കില്‍ സുബ്'ഹിക്ക് ശേഷം യാത്ര ആരംഭിക്കല്‍ ഹറാം, സാധ്യതയുണ്ടെങ്കില്‍ കറാഹത്ത്.
- ഉല്ലാസ യാത്രക്ക് ജം'ഉം ഖ്സ്റും പാടില്ല
- സുബ്ഹി ജം'അ് ആക്കാനോ ഖസ്റ് ആക്കാനോ കഴിയില്ല.
- അസ്വര്‍, മഗ്രിബ് പരസ്പരവും ഇശാഅ്, സുബ്'ഹ് പരസ്പരവും ജം'അ് ആക്കാന്‍ പറ്റില്ല
- ഒരാള്‍ ജം'അ് ആക്കി നിസ്കരിച്ചു കഴിഞ്ഞ ശേഷം നാട്ടിലോ ലക്ഷ്യ സ്ഥാനത്തോ എത്തിയാല്‍ ആ നിസ്കാരങ്ങള്‍ മടക്കേണ്ടതില്ല. (ഉദാ: ളുഹ്റും അസ്വറും മുന്തിച്ച് ജം'അ് ആക്കി നിസ്കരിച്ച വ്യക്തി ളുഹ്റിന്റെ സമയത്ത് തന്നെ നാട്ടിലെത്തിയാലും അസ്വറ് മാറ്റി നിസ്കരിക്കേണ്ടതില്ല.
- പിന്തിച്ച് ജം'അ് ആക്കിയ വ്യക്തി നാട്ടില്‍ എത്തും മുമ്പ് നിസ്കരിക്കണം.നിസ്കരിക്കും മുമ്പ് യാത്ര അവസാനിച്ചാല്‍ ആദ്യ നിസ്കാരം ഖളാഅ് ആയതായി പ്രൈഗണിക്കും
- യാത്രയുടെ ദൂരം 132 കിലോമീറ്റര്‍ ഒരു ദിശയിലേക്ക് മാത്രമുണ്ടാകണം. പോക്കും വരവും കൂടി 132 കിലോമീറ്റര്‍ ഉണ്ടായാല്‍ മതിയാകില്ല.
രോഗിക്കും ജം'അ്
ഓരോ സമയത്തും നിസ്കരിക്കാന്‍ പ്രയാസപ്പെടുന്ന രോഗിക്കും ജമ് അനുവദനീയമാണ്, ഖസ്റ് ആക്കരുത്. അഥവാ ളുഹ്റും അസ്വറും മേല്‍ വിവരിച്ച നിബന്ധനകള്‍ പാലിച്ച് മുന്തിച്ചോ പിന്തിച്ചോ ജം'അ് ആക്കി നാല് റകഅത്ത് വീതം നിസ്കരിക്കാം. അതുപൊലെ മഗ്'രിബും ഇശാഉം ജം'അ് ആക്കി പൂര്‍ണ്ണമായി നിസ്കരിക്കാം.വിശദമായ വിവരങ്ങള്‍ക്ക്: 8943393758


5 Comments
വളരെ നന്നായി ലളിതമായി പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതി
ReplyDeleteവളരെ നന്ദി
Thanks
Deletewelcome
ReplyDeleteയാത്ര തുടങ്ങുന്നതിന് മുമ്പ് കസ്ർ ആക്കാമോ?
ReplyDeleteThanks for your valuable information
ReplyDelete