Recents in Beach

header ads

അഖീഖയും മുടികളയലും

അഖീഖയും മുടികളയലും ഒറ്റനോട്ടത്തിൽ

By Hafiz Hasan Basari Ahsani (Khatheeb: Pathanapuram Mahallu Juma Masjid)


നവജാത ശിശുവിന് വേണ്ടി സന്തോഷ പ്രകടനമായി അറുക്കപ്പെടുന്ന മൃഗം. കുഞ്ഞിൻറെ ചെലവ് നടത്തുന്ന രക്ഷിതാവ്, പ്രസവത്തിനും  പ്രായപൂർത്തിക്കും ഇടയിൽ അഖീഖ അറുക്കൽ സുന്നത്താണ്.

 രക്ഷിതാവ് അഖീഖ അറുത്തിട്ടില്ലെങ്കിൽ പ്രായപൂർത്തിയായശേഷം വ്യക്തി തന്റെ അഖീഖ അറുത്താലും
 സുന്നത്ത് ലഭിക്കും.

ക്രമം: ആദ്യം പേരിടുക. ശേഷം അറവും അതിനുശേഷം മുടികളയലും.

സമയം: പ്രസവിച്ച ഏഴാം ദിവസം  സൂര്യോദയ സമയത്ത് കുഞ്ഞിന് പേരിട്ട് ശേഷമാണ് അറുക്കൽ സുന്നത്ത്.
ഏഴിന്  അറവ് നടത്താൻ സാധിച്ചില്ലെങ്കിൽ 14, 21, 28 തുടങ്ങിയ ഏഴിൻെ  ഗുണനങ്ങളിൽ ആണ് സുന്നത്ത്.

കുഞ്ഞ് മരണപ്പെട്ടാലും പേരിടലും അഖീഖയും സുന്നത്താണ്.


മൃഗം :
ഉള്ഹിയ്യത്തിൻ്റെ നിബന്ധനങ്ങൾ ഒത്ത അഥവാ ന്യൂനതകൾ ഇല്ലാത്ത പശു, കോലാട് എന്നിവയാണെങ്കിൽ രണ്ട് വയസ്സും നെയ്യാട് ആണെങ്കിൽ ഒരു വയസ്സും ഒട്ടകമാണെങ്കിൽ അഞ്ച് വയസ്സും തികഞ്ഞതായിരിക്കണം.
ആൺകുട്ടിക്ക് രണ്ട് ആടും പെണ്ണിന് ഒരു ആടും ആണ് സുന്നത്ത്.

നിയ്യത്ത്:  ഇത് എന്റെ ഇന്നാലിന്ന കുട്ടിയുടെ പേരിലുള്ള സുന്നത്തായ അഖീഖ യാണ് .
അറവിനു  മുമ്പ് തന്നെ നിയ്യത്ത് വെക്കാം.

അറക്കുന്ന സമയത്ത്  ചൊല്ലേണ്ടത് :
بسم الله والله اكبر اللهم لك واليك اللهم هذه عقيقة........(കുട്ടിയുടെ  പേര് പറയുക)

  വക്കാലത്ത്: നിയ്യത്തും അറവും മറ്റുള്ളവരെ  ഏൽപ്പിക്കാൻ പറ്റും. അതുപോലെ നിയ്യത്ത്  നാം കരുതുകയും അറവു മാത്രം മറ്റുള്ളവരെ ഏൽപ്പിക്കുകയും ചെയ്യാം.
വിതരണം: നേർച്ചയാക്കിയിട്ടില്ലാത്ത അഖീഖയുടെ മാംസത്തിന്റെ അല്പമെങ്കിലും ദരിദ്രർക്ക് നൽകൽ നിർബന്ധമാണ്.
മധുരമിട്ട് വേവിച്ച് നൽകലാണ് ഉത്തമം.

  • തൊലി, കൊമ്പ് ഉൾപ്പെടെ ഒരു ഭാഗവും വിൽക്കാനോ അറവു കൂലിയായി നൽകാനോ പാടില്ല. എന്നാൽ അവ മറ്റൊരാൾക്ക് നൽകുകയും അയാൾ വിൽപന നടത്തുകയും ചെയ്യാം. നൽകപ്പെടുന്നയാൾ പണക്കാരനാണെങ്കിലും  അനുവദനീയമാണ്.

  • മുസ്ലീങ്ങൾക്കു മാത്രമേ നൽകാവൂ.

  • നേർച്ചയാക്കിയിട്ടുണ്ടെങ്കിൽ അല്പം പോലും നമുക്ക് ഉപയോഗിക്കാനോ പണക്കാർക്ക് നൽകാനോ പാടില്ല; മുഴുവൻ ഭാഗവും ദരിദ്രർക്ക് മാത്രമേ നൽകാവൂ.

NB: മൃഗത്തെ നിർണയിക്കുമ്പോഴും നിയ്യത്ത് വെക്കുമ്പോഴും സംഭാഷണങ്ങളിലും  സുന്നത്തായ മൃഗമാണെന്ന് പരാമർശിച്ചില്ലെങ്കിൽ നേർച്ചയെ പോലെ മാത്രമേ വിനിയോഗിക്കാൻ പറ്റുകയുള്ളൂ.

മുടി കളയൽ:- അറവ് കഴിഞ്ഞ ഉടനെ കളയുക.
വലതുഭാഗത്തു നിന്നും നിന്നും മുൻഭാഗത്തു നിന്നും ഇന്നും ആരംഭിക്കലാണ് സുന്നത്ത്.

  • മുടിയുടെ തൂക്കത്തിനനുസരിച്ച്  സ്വർണമോ വെള്ളിയോ പാവപ്പെട്ടവർക്ക് ധർമ്മം ചെയ്യൽ സുന്നത്താണ്.

  • കുട്ടിയെ പിടിച്ചു കൊടുക്കൽ  പ്രത്യേക സ്ത്രീകൾ ആയിരിക്കണമെന്ന നാട്ടുനടപ്പ് ഇസ്ലാമിലില്ല. എന്നാൽ പുരുഷന്മാരാണ് മുടി കളയുന്നത് എങ്കിൽ അന്യസ്ത്രീകൾ പിടിച്ചു കൊടുക്കുന്നത് ഹറാമാണ്.

Post a Comment

0 Comments