അറഫാദിനം
By Hafiz Hasan Basari Ahsani (Khatheeb: Pathanapuram Mahallu Juma Masjid)
ദുല്‍ഹിജ്ജ: പുണ്ണ്യങ്ങളുടെ മാസം
- യുദ്ധം നിശിദ്ധമായ, നോമ്പനുഷ്ഠിക്കാന്‍ ഏറെ പുണ്ണ്യമുള്ള മാസം
- അബൂഹുറയ്റ റളി: യില്‍ നിന്ന് നിവേദനം: നബിസ്വ: പറഞ്ഞു: ദുല്‍ഹിജ്ജ:യിലെ ആദ്യ പത്തുദിനങ്ങളേക്കാള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ ഇഷടപ്പെട്ട മറ്റു ദിനങ്ങളില്ല. ഈ ദിവസങ്ങളിലെ ഓരോ നോമ്പും ഒരു വര്‍ഷത്തെ നോമ്പിനു തുല്ല്യമാണ്. രാത്രികളിലുള്ള നിസ്കാരം ലൈലത്തുല്‍ ഖദ്റിലെ നിസ്കാരത്തിനും തുല്ല്യം. (തുര്‍മുദി, ഇബ്നുമാജ)
- റമാളാനിലെ അവസാനത്തെ പത്തിനോട് കിടപിടിക്കുന്ന പത്തുദിനങ്ങളാണ് ഇവയെന്നും ചില ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം
പത്ത്ആദരവുകള്‍:
ആരെങ്കിലും ഈ പത്തു ദിവസങ്ങളെ ആദരിച്ചാല്‍ പത്തുകാര്യങ്ങളെ കൊണ്ട് അല്ലാഹു അവരെ ബഹുമാനിക്കും.
1. സമ്പത്തില്‍ വര്‍ദ്ധനവ്
2. ആയുസ്സില്‍ബറകത്ത്
3. കുടുംബത്തിന്സുരക്ഷ
4. പാപങ്ങള്‍ക്ക് മോചനം
5. നന്മകള്‍ക്ക് പ്രതിഫലം ഇരട്ടിക്കപ്പെടും
6. മരണവേദനയില്‍ കുറവ്
7. കൂരിരുട്ടില്‍ പ്രകാശമായി മാറും
8. തുലാസില്‍ നന്മകളുടെതട്ട് കനം തൂങ്ങല്‍
9. നരകമോചനം
10. സ്വര്‍ഗ്ഗീയ പദവികളില്‍ വര്‍ദ്ധനവ്
- ഈ ദിനങ്ങളില്‍ അനാഥ-അഗതികളെ സഹായിക്കലും ഭക്ഷിപ്പിക്കലും അത് അമ്പിയാമുര്‍സലുകള്‍ക്ക് നല്‍കുന്നതിന് സമാനമാണ്.
- രോഗികളെ സന്ദര്‍ശിക്കുന്നത് ഔലിയാക്കളെ സന്ദര്‍ശിക്കുന്നതിന് തുല്ല്യമാണ് (ഖസ്വാഇസുല്‍ അയ്യാം)
അനുഷ്ഠാനങ്ങള്‍
- നോമ്പ്നോല്‍ക്കുക:. ദുല്‍ഹിജ്ജ ഒന്നു മുതല്‍ ഒമ്പതു വരെ നബി സ്വ: നോമ്പനുഷ്ഠിച്ചിരുന്നു (അഹ്’മദ്, അബൂദാവൂദ്)
- തക്ബീര്‍:ആട്, പശു, ഒട്ടകം എന്നീ വര്‍ഗ്ഗത്തില്‍പെട്ട ജീവിയെ കാണുമ്പോഴും അവയുടെ ശബ്ദം കേള്‍ക്കുമ്പോഴും' അല്ലാഹുഅക്ബര്‍' എന്ന് ചൊല്ലല്‍ സുന്നത്താണ്.
- ഉള്ഹിയ്യത്ത് ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ: ഒന്നു മുതല്‍ അറക്കുന്നതു വരെ ശരീരത്തില്‍ നിന്ന് നഖം, മുടി പോലോത്തവ നീക്കാതിരിക്കുക.
- നിസ്കാരം ജമാഅത്തായി നിര്‍വ്വഹിക്കുക.
- റവാത്തിബ് സുന്നത്ത് (22) വിത്൪ (11) ളുഹാ (8) തുടങ്ങിയ സുന്നത്ത്നിസ്കാരം പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക. സൂറത്തുല്‍ ഫജ്’ര്‍ പതിവായി ഓതുക
- പതിവാക്കേണ്ട സജദ:, ദുഖാന്‍, വാഖിഅ:, തബാറക തുടങ്ങിയ സൂറത്തുകളും ഹദ്ദാദ് പോലോത്ത ദിക്റുകളും നഷ്ടപ്പെടുത്തരുത്. ഇരുലോക വിജയത്തിനും പാപമോചനത്തിനും മറ്റുപ്രധാന ആവശ്യങ്ങള്‍ക്കും ആത്മാര്‍ത്ഥമായി ദുആ വര്‍ദ്ധിപ്പിക്കുക. യൗമുത്തര്‍വിയ്യ (ദുല്‍ഹിജ്ജ എട്ട്) നോമ്പ് നോല്‍ക്കല്‍ കൂടുതല്‍ ശക്തിയായ സുന്നത്താണ്.
അറഫാനോമ്പ്
- രാത്രികളില്‍ലൈലത്തുല്‍ഖദ്’ര്‍ശ്രേഷ്ഠമായതുപോലെപകലുകളില്‍കൂടുതല്‍മഹത്വംനിറഞ്ഞപകല്‍.
- ആദം അ:, ഹവ്വ ബീവി റളി: കണ്ടുമുട്ടിയദിനം
- ഇബ്റാഹീം നബി അ: സ്വപ്നം അല്ലാഹുവില്‍ നിന്നാണ് എന്ന് ഉറപ്പാക്കിയ ദിനം
- അബൂഖതാദ റളി: നിവേദനം: അറഫാദിവസത്തെ നോമ്പിനെ പറ്റി നബി സ്വ: യോട് ചോദിച്ചു. നബി സ്വ: പറഞ്ഞു. അത് കഴിഞ്ഞ വര്‍ഷത്തേയും വരാനിരിക്കുന്ന ഒരു വര്‍ഷത്തേയും പാപങ്ങള്‍ പൊറുപ്പിക്കുന്നതാണ്. (മുസ്’ലിം, അബൂദാവൂദ്, നസാഈ)
- ആയിശബീവിറളി: യില്‍നിന്ന്നിവേദനം: നബിസ്വ: പറഞ്ഞു:അറഫാദിനത്തിലെനോമ്പ്ആയിരംകൊല്ലത്തെനോമ്പിനുതുല്ല്യമാകുന്നു. (ബൈഹഖി)
ചില ദിക്റുകള്‍
- സൂറത്തുല്‍ ഇഖ്’ലാസ് (100 തവണ, കഴിയുമെങ്കില്‍ 1000 തവണ)
- “അറഫാദിനം ആയിരം തവണ قل هو الله احد ഓതിയാല്‍ ചോദിച്ചത് നല്‍കപ്പെടും” (മുസ്തഅ്‌ഫിരി)
- · അസറിന്ശേഷംلَا اِلٰهَ اِلّا اللهُ وَحْدَهُ لَاشَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِير (100)
- “ഏറ്റവും സ്രേഷ്ടമായ ദുആ അറഫാദിനത്തിലെ ദുആയാണ്. ഞാനും മുന്‍ കഴിഞ്ഞ നബിമാരും പറഞ്ഞതില്‍ ഏറ്റവും മഹത്വമേറിയത്:
لَا اِلٰهَ اِلّا اللهُ وَحْدَهُ.....
എന്നതാണ്”(തുര്‍മുദി)
തക്ബീര്‍ചൊല്ലല്‍:
- അറഫാദിനംസുബ്ഹിമുതല്‍ദുല്‍ഹിജ്ജ: 13അസ്വര്‍വരെയുള്ളഎല്ലാഫര്‍ള്, സുന്നത്ത്നിസ്കാരത്തിന്‍റെയുംശേഷം(സലാംവീട്ടിയഉടനെ)
- പെരുന്നാള്‍രാവ്മഗ്’രിബ്മുതല്‍പെരുന്നാള്‍നിസ്കാരംവരെഏത്സമയത്തുംതക്ബീര്‍സുന്നത്താണ്.
പെരുന്നാള്‍ദിവസം
പെരുന്നാള്‍ ദിവസം 300 തവണ
سُبْحَانَ اللهِ وَبِحَمْدِهِ
(അവന്റെയും കുടുംബത്തില്‍ നിന്ന് മരിച്ചവരുടെയും ഖബ്‌റ് പ്രകാശപൂരിതമാകും)


0 Comments